Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിക്ഷേപകര്‍ക്ക് പുതിയ 3-ഇൻ-1 അക്കൗണ്ടുമായി എയു സ്മോള്‍ ഫിനാൻസ് ബാങ്ക്

നിക്ഷേപകര്‍ക്ക് പുതിയ 3-ഇൻ-1 അക്കൗണ്ടുമായി എയു സ്മോള്‍ ഫിനാൻസ് ബാങ്ക്

കൊച്ചി: ട്രേഡിംഗ് കൂടുതല്‍ എളുപ്പമാക്കുന്നതിനും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനുമായി എയു സ്മോള്‍ ഫിനാൻസ് ബാങ്കും മോത്തിലാല്‍ ഒസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസും 3-ഇൻ-1 അക്കൗണ്ട് സംവിധാനത്തില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നു.

സേവിംഗ്സ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്ന ബാങ്കിംഗ് സംവിധാനമാണ് 3-ഇൻ-1 അക്കൗണ്ട്. ഇതിലൂടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാതെ തന്നെ ഓഹരി നിക്ഷേപങ്ങളും മറ്റു ക്രയവിക്രയങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ സാധിക്കും. ഇതോടെ എയു സ്മോള്‍ ഫിനാൻസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നേരിട്ട് മോത്തിലാല്‍ ഒസ്വാളിന്റെ റൈസ് ആപ്പുമായി ബന്ധിപ്പിക്കാൻ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy