ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ജീവനക്കാർക്കുള്ള ശമ്പള പാക്കേജ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.
ഓറിയന്റല്‍ ഇൻഷുറൻസ് ജീവനക്കാർക്കും കുടുംബങ്ങള്‍ക്കും മെച്ചപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ, ബാങ്കിങ് ആനുകൂല്യങ്ങള്‍, ഭവനം, വിദ്യാഭ്യാസം, വാഹന വായ്പകള്‍ക്ക് ഇളവുകള്‍ എന്നിവ ലഭിക്കും.
ഇതിന് പുറമെ മുൻഗണനാ ലോക്കർ വാടക, ശമ്പളവുമായി ബന്ധിപ്പിച്ച ഓവർഡ്രാഫ്റ്റ് സൗകര്യം, സീറോ ബാലൻസ് കുടുംബ അക്കൗണ്ടുകള്‍, സൗജന്യ അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ-വിവാഹ പരിരക്ഷ, ആശുപത്രി ചെലവിനുള്ള പ്രത്യേക ആനുകൂല്യം, സൗജന്യ ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.

