Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാംസങ് ടിവി പ്ലസില്‍ സൗജന്യ കിഡ്സ് ചാനലുമായി ഗ്രീൻ ഗോള്‍ഡ് ആനിമേഷൻ

സാംസങ് ടിവി പ്ലസില്‍ സൗജന്യ കിഡ്സ് ചാനലുമായി ഗ്രീൻ ഗോള്‍ഡ് ആനിമേഷൻ

ഹൈദരാബാദ്: മുൻനിര ആനിമേഷൻ കമ്പനിയായ ഗ്രീൻ ഗോള്‍ഡ് ആനിമേഷൻ തങ്ങളുടെ പുതിയ സൗജന്യ 24x7 പരസ്യ-അധിഷ്ഠിത സ്ട്രീമിംഗ് ചാനലായ 'ഗ്രീൻ ഗോള്‍ഡ് ടിവി' സാംസങ് ടിവി പ്ലസില്‍ ഔദ്യോഗികമായി പുറത്തിറക്കി.

സാംസങ് സ്മാർട്ട് ടിവി ഉപഭോക്താക്കള്‍ക്ക് ലോഗിൻ ചെയ്യുകയോ പണം നല്‍കി സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യാതെ തന്നെ ഈ ചാനലിലൂടെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള മികച്ച വിനോദ പരിപാടികള്‍ ഇനി മുതല്‍ കാണാൻ സാധിക്കും.

മൈറ്റി രാജു, സൂപ്പർ ഭീം, കൃഷ്ണ ബല്‍റാം, കൃഷ്ണ, ചോർ പോലീസ്, ലവ കുശ് തുടങ്ങിയ ജനപ്രിയ കാർട്ടൂണ്‍ പരമ്പരകളും സിനിമകളും ഹിന്ദി ഭാഷയിലാണ് ഈ ചാനലില്‍ ലഭ്യമാവുക. പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം പ്രവൃത്തിദിവസങ്ങളില്‍ എപ്പിസോഡുകളും വാരാന്ത്യങ്ങളില്‍ സിനിമകളുടെ പ്രീമിയറുകളും ചാനലില്‍ സംപ്രേക്ഷണം ചെയ്യും. കണക്റ്റഡ് ടിവികളുടെ ഉപയോഗം ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആഗോളതലത്തില്‍ 10 കോടിയിലധികം സജീവ ഉപഭോക്താക്കളുള്ള സാംസങ് ടിവി പ്ലസുമായി ഗ്രീൻ ഗോള്‍ഡ് കൈകോർത്തിരിക്കുന്നത്.

ലളിതവും തടസ്സമില്ലാത്തതുമായ കാഴ്ചാനുഭവം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രീൻ ഗോള്‍ഡ് ആനിമേഷൻ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലകയും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കൂടുതല്‍ വിശ്വസനീയമായ ഉള്ളടക്കം എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സാംസങ് ടിവി പ്ലസ് ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് കുനാല്‍ മേത്തയും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy