Dailyhunt
സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച്‌ സിഎസ്ബി ബാങ്ക്

സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച്‌ സിഎസ്ബി ബാങ്ക്

The Local Economy 3 weeks ago

കൊച്ചി: കോർ ബാങ്കിംഗ് പ്ലാറ്റ്ഫോമിൻറെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിൻറെ ആദ്യ റീട്ടെയില്‍ പദ്ധതിയായ സ്മാർട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു.

സേവിംഗ്സ്, കറൻറ്, എൻആർഒ എന്നീ അക്കൗണ്ടുകളില്‍ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിൻവലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നല്‍കുന്നു. 'ഓട്ടോ-സ്വീപ്പ്' സൗകര്യമാണ് ഈ അക്കൗണ്ടിൻറെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ഇത്തരത്തില്‍ സ്വീപ്പ്-ഇൻ സൗകര്യത്തിലൂടെ മാറ്റുന്ന 13 മാസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. ഉപഭോക്താക്കള്‍ നേരിട്ട് ഇടപെടാതെ തന്നെ അധികമുള്ള പണം സ്ഥിരനിക്ഷേപമായി മാറുന്നതിനാല്‍ ഇതിലൂടെ മികച്ച നേട്ടം സാധ്യമാകുന്നു.

ബാങ്കിൻറെ വിപുലമായ ഡിജിറ്റല്‍ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ കോർ ബാങ്കിംഗ് സംവിധാനത്തിൻറെ സഹായത്തോടെ ഓട്ടോമേഷൻ അടിസ്ഥാനമാക്കിയ, ഉപഭോക്തൃകേന്ദ്രിത സേവനങ്ങള്‍ കൂടുതല്‍ വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.

ബാങ്കിംഗ് സേവനങ്ങള്‍ ലളിതമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുക എന്ന കാഴ്ചപ്പാടിൻറെ ഭാഗമായാണ് 'സ്മാർട്ട് സേവ് അക്കൗണ്ട്'. ഓട്ടോ സ്വീപ്പ്, ആകർഷകമായ നേട്ടങ്ങള്‍, തടസ്സമില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവന ങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം അവരുടെ പണത്തിന് കൂടുതല്‍ മൂല്യം നല്‍കുകയും ചെയ്യുന്നു. ഡിജിറ്റല്‍ പരിഷ്കരണത്തിന് പിന്നാലെ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു ബാങ്കായി വളരാനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണിതെന്ന് സിഎസ്ബി ബാങ്ക് ലയബിലിറ്റീസ് ഹെഡ് അനുപം കുമാർ പറഞ്ഞു.

ഈ പുതിയ സേവനത്തിലൂടെ നവീകരിച്ച സാങ്കേതിക പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമായി ബാങ്കിംഗ് പരിഹാരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് ബാങ്കിൻറെ റീട്ടെയ്ല്‍ മേഖല ശക്തിപ്പെടുത്താനുമാണ് സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy