Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂണിയൻ ബാങ്ക് 600 മില്യണ്‍ ഡോളര്‍ ബോണ്ട് സമാഹരിച്ചു

യൂണിയൻ ബാങ്ക് 600 മില്യണ്‍ ഡോളര്‍ ബോണ്ട് സമാഹരിച്ചു

The Local Economy 3 weeks ago

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ദുബായ് ഇന്റർനാഷണല്‍ ഫിനാൻഷ്യല്‍ സെന്റർ (ഡിഐഎഫ്സി) ശാഖ വഴി 600 മില്യണ്‍ ഡോളറിന്റെ ഡ്യുവല്‍ ട്രാഞ്ച് റെഗ് എസ് സീനിയർ അണ്‍സെക്യൂർഡ് ബോണ്ടുകള്‍ വിജയകരമായി പുറത്തിറക്കി.

മൂന്ന് വർഷവും അഞ്ച് വർഷവും കാലാവധിയുള്ള 300 മില്യണ്‍ ഡോളർ വീതമുള്ള രണ്ട് ട്രാഞ്ചുകളാണ് ബോണ്ട് ഇഷ്യൂവില്‍ ഉള്‍പ്പെട്ടത്. ആഗോള നിക്ഷേപകരില്‍ നിന്ന് ശക്തമായ പ്രതികരണം ലഭിച്ച ബോണ്ട് ഏകദേശം ഏഴിരട്ടി ഓവർസബ്സ്ക്രൈബ് ചെയ്തു.

നിക്ഷേപകരുടെ മികച്ച പങ്കാളിത്തം ഏഷ്യ, യൂറോപ്പ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക (ഇഎംഇഎ), ഓഫ്ഷോർ യുഎസ് മേഖലകളില്‍ നിന്നാണ്. ഇടപാടിലൂടെ രാജ്യാന്തര മൂലധന വിപണികളിലെ ബാങ്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഫണ്ടിംഗ് സ്രോതസ്സുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിനും സാധിച്ചതായി യൂണിയൻ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക ശക്തി, മെച്ചപ്പെട്ട ലാഭക്ഷമത, ആസ്തി നിലവാരം എന്നിവയിലുള്ള ആഗോള നിക്ഷേപകരുടെ വിശ്വാസമാണ് മികച്ച പ്രതികരണത്തിന് പിന്നിലെന്നും ബാങ്ക് വ്യക്തമാക്കി. 12 വർഷത്തിന് ശേഷമാണ് യൂണിയൻ ബാങ്ക് ഡോളർ ബോണ്ട് വിപണിയിലേക്ക് തിരിച്ചെത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy