കേരളവാര്‍ത്തകള്‍
ആരാധകന്റെ വിവാഹത്തിനു താലി എടുത്തു കൊടുത്ത് സൂപ്പര്‍താരം സൂര്യ!

തന്റെ ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന തമിഴകത്തിന്റെ സൂപര്‍ താരമാണ് നടന് സൂര്യ. സൂര്യ എന്ന നടനെ സംബന്ധിച്ചടുത്തോളം സാമുഹിക പ്രതിബദ്ധതയും ആരാധകരോടുള്ള സൂര്യയുടെ സ്നേഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ആരാധകനായ ഹരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയാണ് സൂര്യ കെെയ്യടി നേടുന്നത്. വിവാഹ ചടങ്ങില്‍ നിന്നുമുള്ള സൂര്യയുടെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. വര്‍ഷങ്ങളായി സൂര്യ ഫാന്‍സ് ക്ലബ്ബിലെ അംഗമാണ് ഹരി. വിവാഹചടങ്ങിലെത്തിയ സൂര്യ ഏറെ നേരം വരനും വധുവിനുമൊപ്പം പങ്കുവച്ച ശേഷമാണ് മടങ്ങിയത്. തന്റെ വിവാഹത്തിന് സൂര്യ എത്തുമെന്ന് ഹരിയെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ സൂര്യയുടെ വരവ് ഹരിയ്ക്കും ഒരു സര്‍പ്രെെസായി മാറി. വധുവിന് ചാര്‍ത്താന്‍ വരന് താലി എടുത്തു കൊടുത്തതും സൂര്യയായിരുന്നു.