Friday, 27 Nov, 11.11 pm The Editor

വാര്‍ത്തകള്‍
ബേബി മമ്മ ഡാന്‍സ്: വൈറലായി പേര്‍ളിയുടെ പുതിയ നൃത്തം

തന്റെ ഗര്‍ഭകാലം ആനന്ദകരമാക്കുന്നതില്‍ ഒരുപടി മുന്‍പില്‍ ആണ് പേളി മാണി. അമ്മയാകാന്‍ പോകുന്നു എന്നുവച്ച്‌ പഴയ ശീലങ്ങള്‍ ഒന്നും തന്നെ മാറ്റാന്‍ തയ്യാറല്ല പേര്‍ളി മാണി. അതുകൊണ്ടുതന്നെ ഇത്തവണ കുഞ്ഞും അമ്മയും ഒരുമിച്ചാണ് എത്തുന്നത്. ഇഷ്‌ടഭക്ഷണം, മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട്‌, ലൂഡോ വിശേഷം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് പേളിയുടേതായി.തന്റെ ഒരു വിശേഷവും മറച്ചു വയ്ക്കാത്ത പേളി, തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ കുറിച്ചും ആരാധകരോട് സംസാരിക്കാറുണ്ട്.

എന്നാല്‍ ഏറ്റവും ഒടുവിലായി പേളി പങ്ക് വച്ചിരിക്കുന്നത് ഒരു നൃത്തമാണ്. നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയില്‍ നിന്നും നൃത്തം ചെയ്യുന്ന വീഡിയോ ആണ് പേളി'ബേബി മമ്മ ഡാന്‍സ് എന്ന ക്യാപ്‌ഷനിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഹിന്ദു ക്രൈസ്തവ ആചാര പ്രകാരം 2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു. 'ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്'ഈ വാക്കുകളോടെയാണ് ഗര്‍ഭിണി ആയ വിശേഷം പേളി പങ്കുവച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top