Wednesday, 23 Sep, 2.34 pm The Editor

ആരോഗ്യം
ചെറിയ കാര്യങ്ങളിലൂടെ നഷ്ട്ടപെട്ട സന്തോഷം തിരികെ കൊണ്ട് വരാം

ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകള്‍ നിത്യജീവിതത്തില്‍ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിന്‍്റെ സന്തോഷത്തെ മുഴുവന്‍ കവര്‍ന്നെടുക്കുന്നതായി മാറുന്നു.ഇതെല്ലാം നമ്മുടെയൊരു സാധാരണ ദിവസത്തിലെ സന്തോഷത്തിന്‍്റെ തിരിനാളങ്ങളെ ഊതി കെടുത്തുന്നതിന് കാരണമാകാറില്ലേ? ഇത്തരം സന്ദര്‍ഭങ്ങള്‍ നമുക്കു മുന്നില്‍ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാകും. ആ ദിവസങ്ങളില്‍ ഉണ്ടാവുന്ന വിഷമതകള്‍ നിങ്ങളുടെ മനസ്സിനെ കീഴടക്കുകയും, ദിവസം മുഴുവനും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. ഒന്നും ചെയ്യാനില്ല എന്ന് കരുതി വിഷമതകള്‍ക്ക് സ്വയം അടിപ്പെട്ടു പോവുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ മിക്കവാറും ആളുകള്‍ ചെയ്യുന്നത്. ഒരു മോശപ്പെട്ട ദിവസം നിങ്ങള്‍ക്കു മേല്‍ വരുത്തിവയ്ക്കുന്ന വിഷമതകളെ മുഴുവന്‍, ശുശ്രൂഷിച്ചു സുഖപ്പെടുത്താനായി ഈ പ്രപഞ്ചം തന്നെ ഒരുക്കിവെച്ചിരിക്കുന്ന സമ്മാനങ്ങളാണിവ.

ഈ ചെറിയ കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഒരു മോശം ദിവസത്തിന്‍്റെ വിഷമതകളെ കുറച്ചുകൊണ്ട് അതല്‍പ്പം മികച്ചതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കും. എന്തെങ്കിലും അസുഖം ഉണ്ടാവുമ്ബോള്‍ അത് നമ്മളെ വിഷമത്തിലേക്ക് നയിക്കുന്നത് സാധാരണയാണ്. ഒരുപക്ഷേ പെട്ടെന്ന് ഉണ്ടാവുന്ന ഒരു പനിയോ ചുമയോ ഒക്കെ നിങ്ങള്‍ക്ക് ഒരു മോശം ദിവസം സമ്മാനിക്കും. ചെറിയ അസുഖങ്ങളെ ചെറുക്കാന്‍ ചിക്കന്‍ സൂപ്പ് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഉന്മേഷ ഗുണങ്ങളും പകരും. അസുഖങ്ങളെ നേരിടുന്നതിനും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനും ഉറക്കം ഒരു നല്ല പോംവഴി കൂടിയാണ്.

സുഖപ്രദമായ ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ശാന്തമായ മനസ്സും കൂടുതല്‍ മികച്ച ശരീര സ്ഥിതിയും നേടിയെടുക്കാന്‍ സാധിക്കുമെന്ന കാര്യം ഞങ്ങള്‍ ഉറപ്പുതരാം.ഒരുപക്ഷേ പങ്കാളിയുമായുണ്ടായ നീണ്ട നേരത്തെ തര്‍ക്കത്തിന് ശേഷമാകാം നിങ്ങള്‍ വീട് വിട്ടിറങ്ങി പോയത്. തിരികെ നിങ്ങള്‍ വീട്ടില്‍ മടങ്ങിയെത്തുമ്ബോള്‍ അവളുടെ നെറ്റിയില്‍ നല്‍കാന്‍ കഴിയുന്ന അപ്രതീക്ഷിതമായ ഒരു ചുംബനത്തില്‍ അതുവരെ ഉണ്ടായ എല്ലാ വഴക്കുകളും വിഷമതകളും അവസാനിക്കും. ഉള്ളിലെ വിഷമതകളെ തുടച്ചുനീക്കി രണ്ടുപേരുടെയും ഉള്ളില്‍ സന്തോഷം നിറയ്ക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഈയൊരു കുഞ്ഞ് പ്രവര്‍ത്തി കൊണ്ട് സാധിക്കും. ദിവസം മുഴുവനും നിങ്ങളുടെ ഓഫീസ് സീറ്റിലിരുന്ന് കോളുകള്‍ക്ക് മറുപടി നല്‍കിയും, പേപ്പര്‍ വര്‍ക്കുകള്‍ എഴുതി തീര്‍ത്തും ചിലവഴിച്ച നിങ്ങളുടെ കോര്‍പ്പറേറ്റ് ജീവിതം മനസ്സിനും ശരീരത്തിനും സമ്മാനിക്കുന്നത് ക്ഷീണവും തളര്‍ച്ചയും ആയിരിക്കും.

തിരികെ വീട്ടിലേക്ക് കയറിച്ചെന്നാലും അതിന്‍റെ ഹാങ്ങ് ഓവര്‍ വിട്ടു മാറിയിട്ടുണ്ടാവില്ല. ഓഫീസില്‍ നിന്ന് തിരികേ വീട്ടിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ അല്പം സംഗീതം കേള്‍ക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും. അങ്ങനെയെങ്കില്‍ പുതുമയുള്ള ഒരു മനസ്സുമായിട്ടായിരിക്കും നമ്മള്‍ വീട്ടിലേക്ക് കയറി ചെല്ലുക. അതുമല്ലെങ്കില്‍ വീട്ടിലെത്തിയ ശേഷം അല്പം ഉച്ചത്തില്‍ പാട്ടു വെച്ച്‌ അതിന്‍്റെ സംഗീതത്തിനൊപ്പം ചുവടുകള്‍വെച്ച്‌ നൃത്തം ചെയ്യാന്‍ ശ്രമിക്കാം. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ഒരു മോശം ദിവസത്തെ അത്ര മോശമല്ലാത്തതാക്കി മാറ്റിയെടുക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top