Wednesday, 23 Sep, 2.33 pm The Editor

ജീവിത ശൈലി
എണ്ണ മയം അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഇവ ഒഴിവാക്കണം

ആരോഗ്യകാര്യങ്ങളില്‍ എത്ര ശ്രദ്ധയുള്ളവരായാലും ചിലപ്പോഴൊക്കെ ഇഷ്ടഭക്ഷണങ്ങള്‍ കണ്ടാല്‍ നിയന്ത്രണം വിട്ട് വലിച്ചുവാരി കഴിക്കുന്നവരാണ് നമ്മില്‍ പലരും. ഇതില്‍ ഫ്രഞ്ച് ഫ്രൈസും ബര്‍ഗറും പിസ്സയും ഒക്കെയാവും ഉള്‍പ്പെടുക. ഇവയൊക്കെ ശരീരത്തിന് ദോഷകരമായ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്. കൊളസ്‌ട്രോള്‍, പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ഇത്തരം ഭക്ഷണം കഴിക്കുന്നവരില്‍ കൂടുതലാണ്. ജങ്ക് ഫുഡും വറുത്ത ഭക്ഷണസാധനങ്ങളും വലിച്ചുവാരി കഴിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ്.

ഇനി അഥവാ അങ്ങനെ കഴിച്ചാല്‍ അതിനുശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍. ഇളം ചൂടുവെള്ളം കുടിക്കുക, ഡിടോക്സ് ഡ്രിങ്ക് കുടിക്കുക, അല്‍പ്പദൂരം നടക്കുക, അടുത്ത ഭക്ഷണത്തെ കുറിച്ച്‌ പ്ലാന്‍ ചെയ്യുക, പ്രൊബയോട്ടിക്സ് ഭക്ഷണം കഴിക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, നന്നായി ഉറങ്ങുക. ഇനി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇനി പറയും വിധമാണ്. തണുത്ത ഭക്ഷണം ഒഴിവാക്കുക, ഉടനെ ഉറങ്ങാതിരിക്കുക എന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം ആയിത്തീരുന്നത്. അതുകൊണ്ട് ആഴ്ചയില്‍ ഒരിക്കലോ മറ്റോ ജങ്ക് ഫുഡും ഓയിലി ഫുഡും ഒക്കെ കഴിക്കുക. ബാക്കിയുള്ള ദിവസങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top