Monday, 28 Sep, 8.13 pm The Editor

വിനോദം
ഇന്ത്യന്‍ നേവി ഓഫീസറായി ദുല്‍ഖര്‍ സല്‍മാന്‍

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്‍്റെ ഓരോ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്‍്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റു സിനിമാ വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദുല്‍ഖര്‍ പങ്കുവെച്ച പുത്തന്‍ ചിത്രമാണ് വൈറലായിരിക്കുന്നത്. ഈയിടക്കാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രം ദുല്‍ഖര്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഒരു അതിഥി കഥാപാത്രമായി ദുല്‍ഖറും പ്രത്യക്ഷപ്പെട്ടിരുന്നു.

ഒരു നേവി ഓഫീസറായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രം നായകന്‍്റെ കസിനായാണ് പ്രത്യക്ഷപ്പെട്ടത്. കേവലം രണ്ട് സീനുകളില്‍ മാത്രമാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്‍്റെ ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ ഒരു കിടിലന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ആരാധകരൊക്കെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ഇത് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമെന്റ് ചെയ്തിരിക്കുന്നത്. എല്ലാം ഓക്കേയാണ് എന്നും പക്ഷേ ഈ ഹെയര്‍ സ്റ്റൈലില്‍ നിന്നാല്‍ നേവിയില്‍ നിന്ന് പുറത്താക്കുമെന്ന് കുറിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. മലയാള സിനിമയിലെ സുന്ദരനായ നടനാണെന്നും കഴിവുറ്റ താരമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top