Friday, 23 Oct, 4.30 pm The Editor

ജീവിത ശൈലി
കറ കളയാന്‍ ഒരല്‍പം നാരങ്ങ നീര്

നാരങ്ങ ഒരു അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ് നമ്മുടെ വീടുകളില്‍. നമ്മുടെയൊക്കെ അടുക്കളകളില്‍ മിക്കപ്പോഴും ഉണ്ടാകുന്ന നാരങ്ങയുടെ പല ഉപയോഗങ്ങളെ കുറിച്ചും നിങ്ങളില്‍ പലര്‍ക്കും ഇതിനകം അറിവുണ്ടായിരിക്കും. അടുക്കളയിലെ കറ വൃത്തിയാക്കുന്നത് മുതല്‍ തലയിലെ താരന്‍ അകറ്റുന്നതും, നഖം വെളുപ്പിക്കുന്നതും വരെയുള്ള ധാരാളം ഉപയോഗങ്ങളിലൂടെ നാരങ്ങ നിങ്ങളുടെ ജീവിതം വളരെ എളുപ്പമാക്കുന്നു. ഫ്രിഡ്ജില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ നാരങ്ങഉപയോഗിക്കാവുന്നതാണ്. . ഫ്രിഡ്ജില്‍ നിന്ന് ഈ ദുര്‍ഗന്ധം അകറ്റാന്‍ നാരങ്ങ പകുതിയായി മുറിച്ച്‌ ഫ്രിഡ്ജില്‍ വയ്ക്കുക. അതുപോലെ തന്നെ തുണികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ നീക്കം ചെയ്യാനും നാരങ്ങ ഫലപ്രദമായി ഉപയോഗിക്കാം.

ഇത്തരം കറകളില്‍ നാരങ്ങ നീര് ഒഴിച്ച്‌ അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക. സോപ്പ് അല്ലെങ്കില്‍ സോപ്പ് പൊടി ഉപയോഗിച്ച്‌ കഴുകുന്നതിനുമുമ്ബ് ഇത് കുറച്ച്‌ മണിക്കൂര്‍ വയ്ക്കുക. ഈ പ്രതിവിധി ഉപയോഗിച്ച്‌ കെച്ചപ്പ്, കാപ്പി, കറി എന്നിവ മൂലമുള്ള കറകള്‍ തുണിയില്‍ നിന്ന് എത്രത്തോളം മങ്ങുന്നുവെന്ന് കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടും.മുറിച്ച്‌ വച്ച ആപ്പിള്‍ അല്പനേരത്തിന് ശേഷം തവിട്ട് നിറമാകുന്നത് കാണാറില്ലേ? ഇതിനും പരിഹാരമാണ് നാരങ്ങ. ഇതിന് പരിഹാരം കാണണമെങ്കില്‍, നാരങ്ങ എടുത്ത് നാരങ്ങ നീര് വെള്ളത്തില്‍ പിഴിഞ്ഞ ശേഷം, മുറിച്ച്‌ വച്ച ആപ്പിള്‍ കഷ്ണങ്ങള്‍ ഈ ലായനിയില്‍ മുക്കിവയ്ക്കുക. ഇത് കാരണം നിങ്ങളുടെ ആപ്പിള്‍ പുതിയതായി തുടരുകയും അവയുടെ നിറം ദീര്‍ഘനേരം നിലനിര്‍ത്തുകയും ചെയ്യും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top