യാത്ര & സാംസ്കാരികം
കറിവേപ്പില കഴിച്ചാല്‍ തടി കുറയുമോ?

കറിവേപ്പില ചേര്‍ക്കാതെ മലയാളികള്‍ക്ക് ഒരു കറിയും ഉണ്ടാകില്ല എന്നതാണ് വാസ്തവം. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറിവേപ്പില ഒരു മികച്ച പരിഹാരമാണ്. ആയുര്‍വേദം പറയുന്നത് പലവിധ അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രകൃതിദത്ത ചികിത്സയാണ് കറിവേപ്പില എന്നാണ്. കറിവേപ്പിലയുടെ ഉപയോഗം സൗന്ദര്യത്തിനും കേശ സംരക്ഷണത്തിനും സൗന്ദര്യപരിപാലനത്തിനും ഒക്കെ നമ്മെ സഹായിക്കുന്നുമുണ്ട്.ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന അവശ്യ പോഷകങ്ങളാല്‍ സമ്ബന്നമാണ് കറിവേപ്പില. കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, കരോട്ടിന്‍, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിന്‍ എ, ബി, സി, ബി 2, കാല്‍സ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം കറിവേപ്പിലയില്‍ നിറഞ്ഞിരിക്കുന്നു.
ഒരാളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ മികച്ചതാക്കാന്‍ കറിവേപ്പില ഉപയോഗം സഹായിക്കും. വെറും വയറ്റില്‍ തന്നെ കറിവേപ്പില ചേര്‍ത്ത പാനീയം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പിനെ ചൊരിഞ്ഞു കളയാന്‍ വഴിയൊരുക്കും.20-30 കറിവേപ്പിലയോടൊപ്പം ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഇത് ഒരു മിക്സറില് ഇട്ട് നന്നായി അരച്ചെടുക്കുക. 30-40 സെക്കന്‍ഡ് അല്ലെങ്കില്‍ ഇലകള്‍ ശരിയായി അരയുന്നത് വരെ ഇത് അരച്ചെടുക്കാം. അതിരാവിലെ ഉണര്‍ന്നെണീറ്റ ശേഷം ഏറ്റവും ആദ്യം ഈ പാനീയം കുടിക്കാം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി മെറ്റബോളിസം പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുന്നു. രാവിലെ തന്നെ ഈ പാനീയം കുടിക്കുകയാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന് അവശ്യ പോഷകങ്ങള്‍ ലഭ്യമാവുകയും അത് ദിവസത്തില്‍ ഉടനീളം നിങ്ങളെ സജീവവും ഊര്‍ജ്ജസ്വലവുമാക്കി മാറ്റുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള നിങ്ങളുടെ ഫലങ്ങളെ സുസ്ഥിരമാക്കാന്‍ ദിവസവും ഇത് ശീലമാക്കുക. ചീര, സെലറി, തുടങ്ങിയ ഇലകള്‍ കൂടി ഇതിലേക്ക് ചേര്‍ത്താല്‍ ഈ പാനീയം കൂടുതല്‍ പോഷകസമൃദ്ധമായി മാറും. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ദിവസത്തില്‍ ഉടനീളം നിങ്ങള്‍ക്ക് കറിവേപ്പില ചേര്‍ത്ത ചായ കുടിക്കാം.10 മുതല്‍ 20 വരെ കറിവേപ്പില എടുത്ത് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞാല്‍ ഇലകള്‍ നീക്കം ചെയ്തുകൊണ്ട് വെള്ളം പകര്‍ത്തി ഒഴിക്കുക. ഇതിലേക്ക് വേണമെങ്കില്‍ രുചിക്കായി കുറച്ച് നാരങ്ങയോ തേനോ ചേര്‍ക്കാം നിങ്ങളുടെ കൊഴുപ്പ് വേഗത്തില്‍ കത്തിച്ചു കളയുന്ന കറിവേപ്പില ചായ തയ്യാറായി. മികച്ച ഫലങ്ങള്‍ക്കായി രാവിലെ ഒഴിഞ്ഞ വയറ്റില്‍ ഇത് കുടിക്കുന്നതും ഫലപ്രദമാണ്.