വാഹന വാര്‍ത്തകള്‍
മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയുടെ വാക്കുകളെ കുറിച്ച് നടന് ആദിവി സേഷ് മനസ്സ് തുറക്കുന്നു

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുകയാണ്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന മേജര്‍ എന്ന സിനിമയ്ക്കായ് സന്ദീപ് ഉണ്ണികൃഷ്ണനായുള്ള തെലുങ്ക് നടന് ആദിവി സേഷിന്റെ രൂപമാറ്റം ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനായി അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവങ്ങള്‍ വിവരിച്ചിരിക്കുകയാണ് നടന് ആദിവി സേഷ്. അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ സിനിമയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് 'മേജര്‍ ബിഗ്നിങ്സ്' എന്ന പേരില്‍ ഒരു വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുകയാണ് സോണി പിക്ചേഴ്സ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനാകാന് താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ച് ആദിവി സേഷ് വീഡിയോയില്‍ വിവരിച്ചിരിക്കുകയാണ്സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്സിന്റെയും നടന് മഹേഷ് ബാബുവിന്റെ ജിഎംബി എന്റര്ടെയ്ന്മെന്റ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റേയും എ പ്ലസ് എസ് മൂവീസിന്റേയും സംയുക്ത സംരംഭമായാണ് ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നത്.
ശശി കിരണ്‍ ടിക്കയാണ് സംവിധായകന്. ആദിവി സേഷ്, ശോഭിത ധുലിപാല, സായ് മഞ്ജരേക്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.മാത്രമല്ല ടെലിവിഷനില്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും കണ്ടപ്പോള്‍ മുതല്‍ ഇത് തന്റെ കുടുംബത്തില്‍ തന്നെയുള്ളൊരാളായാണ് തനിക്ക് തോന്നിയതെന്നാണ് വീഡിയോയില്‍ ആദിവി സേഷ് പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ കണ്ണുകളിലെ തീക്ഷണത, ചിരി മറച്ചുപിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചുണ്ടുകള്‍ അവയൊക്കെയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും, യൂണിഫോമിലുള്ള അദ്ദേഹത്തിന്റെ ആ പാസ്പോര്‍ട്ട് ചിത്രം തന്നെ മാത്രമല്ല, ഇന്ത്യ മുഴുവനേയും ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളക്കാരുടെ ധീരതയുടെ പ്രതീകമായി ആ ചിത്രം മാറിയിട്ടുണ്ട്. അദ്ദേഹത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ റിട്ട. ഐഎസ്ആര്‍ഒ ഓഫീസര്‍ കെ ഉണ്ണികൃഷ്ണനേയും അമ്മ ധനലക്ഷ്മിയേയും കാണുന്നത്. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം അവര്‍ വിശ്വസിച്ചില്ല, നിരവധി മീറ്റിങ്ങുകള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലായത്.
കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു മീറ്റിങ്ങിനായെത്തിയപ്പോള് തന്റെ മകനെ നിന്നില്‍ കാണാനാകുന്നുണ്ടെന്ന് ധനലക്ഷ്മിയമ്മ തന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞത് മറക്കാനാകില്ലെന്ന് ആദിവി പറഞ്ഞിരിക്കുകയാണ്. അത് തന്നെയായിരുന്നു ആ ജീവിതം സിനിമയാക്കുന്നതിനുള്ള സമ്മതപത്രവുമെന്ന് താന്‍ വിശ്വസിക്കുന്നു, ആദിവിയുടെ വാക്കുകള്‍. ഒപ്പം മേജര്‍ സന്ദീപിന്റെ ജീവിതത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ആദരവായാണ് ഈ സിനിമ ഒരുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം ആഘോഷമാക്കുകയാണ് ഈ ചിത്രത്തിലൂടെ, ആദിവി പറയുന്നു. മേജര്‍ സന്ദീപായുള്ള ആദിവിയുടെ ഒരു ലുക്ക് ടെസ്റ്റ് ചിത്രവും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ഹിന്ദിയിലും തെലുങ്കിലുമായാണ് 'മേജര്‍' എന്ന ചിത്രം വരുന്നത്.