Friday, 27 Nov, 6.11 pm The Editor

വാര്‍ത്തകള്‍
മുടി തഴച്ചു വളരാന്‍ ഉരുക്കുവെളിച്ചെണ്ണ

നല്ല കരുത്തുള്ള മുടി എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് എണ്ണ മസാജ് ഏറെ അത്യാവശ്യമാണ്. പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു വരുന്ന പരമ്ബരാഗത വഴിയാണിത്. മുടിയ്ക്ക് നല്ലതെന്നു പറയുന്ന പല തരം എണ്ണകള്‍ ഉണ്ട്. എന്നാല്‍ പലതും നാം വലിയ വില കൊടുത്തു വാങ്ങിയാലും കാര്യമായ ഗുണം ലഭിയ്ക്കാറില്ല. വെളിച്ചെണ്ണ മലയാളികള്‍ സാധാരണ ഗതിയില്‍ പാചകത്തിനും മുടിയില്‍ തേയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ഇത് മുടി കൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്. വെളിച്ചെണ്ണയുടെ കൂട്ടത്തില്‍ തന്നെ ഏറെ ആരോഗ്യകരമായ ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണിത്. ഇത് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നതല്ല, മറിച്ച്‌ നാം വീട്ടില്‍ തന്നെ കൃത്യമായ രീതിയില്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും ഗുണകരം. തേങ്ങാ വെന്ത വെളിച്ചെണ്ണയാണിത്.

ഇത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. തേങ്ങാ ചിരകിയെടുക്കുക. തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കണം. അധികം വെള്ളം ചേര്‍ത്ത് പിഴിയരുത്. നല്ല ശുദ്ധമായ, കട്ടിയുള്ള തേങ്ങാപ്പാല്‍ കിട്ടിയാല്‍ അത്രയും നല്ലത്. ഈ പാല്‍ ഫ്രീസറില്‍ വച്ച്‌ കട്ടിയാക്കി എടുക്കണം. ഇതു കട്ടിയായതില്‍ നിന്നാണ് ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാനാകുക. തേങ്ങയില്‍ ചൂടുവെള്ളം ചേര്‍ത്തു പിഴിഞ്ഞാല്‍ കൂടുതല്‍ വേഗത്തില്‍ പാല്‍ ലഭിയ്ക്കും. കഴിയുന്നത്ര പാല്‍ എടുക്കാം. കാരണം ഇത് വെളിച്ചെണ്ണയാക്കി മാറ്റുമ്ബോള്‍ അളവ് കുറയും.ഇത് ചുവടു കട്ടിയുള്ള പാത്രത്തില്‍,ഒഴിച്ച്‌ തീ കുറച്ച്‌ നല്ലതുപോലെ ഇളക്കി വെളിച്ചെണ്ണ പരുവമാക്കി എടുക്കണം.

ഇതിലെ വെള്ള നിറത്തിലെ മിശ്രിതം അടിയില്‍ അടിഞ്ഞ് ബ്രൗണ്‍ നിറമാകും. ഇത് കയ്യില്‍ എടുത്താല്‍ തരിയായി അനുഭവപ്പെടും. ഇതാണ് പാകം.ഇത് പിന്നീട് ഊറ്റിയെടുത്ത് നല്ലതു പോലെ വെയില്‍ കൊള്ളിച്ച്‌ വയ്ക്കാം. ജലാംശം പൂര്‍ണമായും ഇല്ലാതാകും വരെ തിളപ്പിയ്ക്കുയെന്നത് പ്രധാനം. ഈ വെളിച്ചെണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്ത് കുളിയ്ക്കാം.മുടിയ്ക്ക് മാത്രമല്ല, ചര്‍മത്തിലും പുരട്ടി കുളിയ്ക്കാവുന്ന ഒന്നാണിത്. ചര്‍മ രോഗങ്ങള്‍ക്ക്, അലര്‍ജിയ്ക്ക് നല്ല മരുന്നുമാണിത്.മുടിയ്ക്ക് തിളക്കവും മിനുക്കവും വളര്‍ച്ചയുമെല്ലാം നല്‍കുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. കൂടാതെ ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top