Wednesday, 23 Sep, 2.33 pm The Editor

ജീവിത ശൈലി
മുഖം തിളങ്ങാന്‍ കിടിലന്‍ നാടന്‍ ഫേസ് പാക്ക്

പ്രായമാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മത്തിന്റെ ഇറുക്കം കുറയുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും. ചെറുപ്പക്കാരില്‍ പോലും വരുന്ന ഇത്തരം പ്രശ്‌നം ചെറുപ്പത്തില്‍ അകാല വാര്‍ദ്ധക്യം തോന്നിപ്പിയ്ക്കാനും ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാായി ബ്യൂട്ടി പാര്‍ലറുകളും മുഖത്തും ദേഹത്തും പ്രയോഗിക്കാവുന്ന ക്രീമുകളും ലോഷനുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയ ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ പ്രയോഗിയ്ക്കാവുന്ന അടുക്കള വിദ്യകള്‍ പലതാണ്. അതേകുറിച്ചറിയാം. ഇതിനായി ആവശ്യമുള്ളത് ഉലുവയും പിന്നെ തേനും. രണ്ടും ഔഷധ, സൗന്ദര്യ ഗുണങ്ങള്‍ ഏറെയുള്ളത്. മുഖ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നു കൂടിയാണ് ഉലുവ.

ഇത് ചര്‍മത്തിന് ഇറുക്കവും മുറുക്കവും നല്‍കുന്നു. ഇതു നല്ലൊരു ക്ലെന്‍സറായി പ്രവര്‍ത്തിയ്ക്കുന്നു.തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഉലുവ അല്‍പം എടുത്ത് ചുവന്നു വരുന്നതുവരെ വറുക്കുക. തുടര്‍ന്ന് വല്ലാതെ പൊടിയ്ക്കാതെ അല്‍പം തരികളോടെ, സ്‌ക്രബറായി ഉപയോഗിയ്ക്കാന്‍ തക്ക രീതിയില്‍ പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ഉപയോഗിക്കാം. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണിത്. ഇതിനാല്‍ തന്നെ ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കും. നിറം നല്‍കാന്‍ സഹായിക്കുന്ന ചേരുവയാണ് തേന്‍. ചര്‍മത്തിലെ മൃത കോശങ്ങള്‍ നീക്കി ചര്‍മത്തിന് മൃദുത്വം നല്‍കുന്ന ഒന്നാണ് ഈ ഫേസ് പായ്ക്ക്. യാതൊരു ദോഷവും വരുത്താത്ത ഒന്നു കൂടിയാണിത്. മുഖത്തെ കരുവാളിപ്പിന് ശമനം നല്‍കി തിളക്കം നല്‍കുന്ന ഫേസ് പായ്ക്കും. ഉലുവയിലെ ഈസ്ട്രജന്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതില്‍ പ്രധാനിയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor

related stories

Top