വാര്‍ത്തകള്‍
നിങ്ങള്‍ ഫേസ് വായ്ഷ് ഉപയോഗിച്ചാണോ മുഖം കഴുകാറുള്ളത്! എങ്കില്‍ ചിലതറിയൂ.

ഇന്ന് പൊതുവേ ഒട്ടുമിക്ക ആളുകളും മുഖം കഴുകാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഫേസ് വാഷ്. പല തരത്തിലെ ഫേസ് വാഷുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പലരും ഇത്തരത്തില്‍ ഫേസ് വാഷുകള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങള്‍ ചിലതുണ്ട്. ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ഫേസ് വാഷ് വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. പലരുടെയും ചര്‍മ്മം വ്യത്യസ്തമായിരിക്കും. എണ്ണ മയമുള്ള ചര്‍മ്മം, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഫേസ് വാഷുകള്‍ വിപണിയില്‍ ലഭ്യമാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച ഫേസ് വാഷുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.പലപ്പോഴും മുഖം വൃത്തിയാകാന്‍ വേണ്ടി ഓഫീസുകളിലും മറ്റും പോകുന്നവര്‍ നിരന്തരം ഫേസ് വാഷുകള്‍ ഉപയോഗിക്കുന്നുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക.
ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. മാത്രമല്ല സുഗന്ധമുള്ള ഫേസ് വാഷുകള്‍ വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സുഗന്ധം കൂടുതലുള്ള ഫേസ് വാഷില്‍ അലര്‍ജ്ജിക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇത്തരം ഫേസ് വാഷുകളില്‍ അലര്‍ജ്ജിക്ക് സാധ്യതയുള്ള രാസ പദാര്‍ത്ഥങ്ങള്‍ കൂടുതലായും അടങ്ങിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലുള്ള ഫേസ് വാഷും ഫോം രൂപത്തിലുള്ള ഫേസ് വാഷും വിപണിയില്‍ നിന്ന് വാങ്ങാന്‍ കിട്ടും.
ഇവ രണ്ടും ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് ഏറ്റവും നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഫോം രൂപത്തിലുള്ള ഫേസ് വാഷാണ് ചര്‍മ്മവുമായി കൂടുതലും യോജിക്കുന്നത്. അത് കൊണ്ട് തന്നെ ഫഓം രൂപത്തിലുള്ള ഫേസ് വാഷ് വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഫേസ് വാഷ് മുഖത്ത് പുരട്ടിയ ശേഷം മുഖത്ത് മൃദുവായി മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്. ഒരു മിനിറ്റ് വരെ ഇത്തരത്തില്‍ മസ്സാജ് ചെയ്യുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടക്കരുത്.