ആരോഗ്യം
സ്വകാര്യ വൃത്തിയാകാന്‍ എന്തൊക്കെ ആവശ്യമുണ്ട്? ഇല്ല?

നിരവധി ഉത്പന്നങ്ങള്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും വേണ്ടത്ര ധാരണയില്ലാത്ത ഒന്നാണ് ഈ വിഷയം. ചിലര്‍ പറയും യോനി സ്വയം വൃത്തിയായിക്കൊള്ളും, അതിന് മറ്റ് ഉത്പന്നങ്ങള്‍ ആവശ്യമില്ല എന്ന്, എന്നാല്‍ മറ്റ് ചിലര്‍ പറയും ഇന്റിമേറ്റ് വാഷുകള്‍ ആണ് ഏറ്റവും നല്ലത്. ഇതോടെ ആകെ ആശയക്കുഴപ്പത്തിലാകും.ഒടുവില്‍ പരസ്യ വാചകങ്ങളില്‍ വിശ്വസിച്ച് പ്രത്യേകമായി തയ്യാറാക്കിയ ഉത്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കും. എന്നാല്‍ ഇതൊന്നുമല്ലെങ്കില്‍ പിന്നെ എന്താണ് ഈ കാര്യത്തില്‍ വേണ്ടത്? ഇന്റിമേറ്റ് വാഷുകള്‍ വിപണി കയ്യടക്കിയിരിക്കുന്നു കാലമാണ്. എവിടെ നോക്കിയാലും സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കാനുള്ള ഉത്പന്നങ്ങള്‍ കാണാം. അത് പല പേരിലും നിറത്തിലും പല സുഗന്ധമുള്ളതും ലഭ്യമാണ്.
നിരന്തരമായി ഇത്തരം ഉത്പന്നങ്ങളുടെ പരസ്യം കാണുന്നതോടെ ഇത്തരം ഉത്പന്നങ്ങള്‍ ഒരു അത്യാവശ്യ കാര്യമായി തോന്നിത്തുടങ്ങും. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത്തരം ഇന്റിമേറ്റ് വാഷുകള്‍ യോനിയുടെ ആരോഗ്യത്തിന് നല്ലതാണോ? അല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്റിമേറ്റ് വാഷുകളിലെ രാസവസ്തുക്കളും സുഗന്ധവും നിങ്ങളുടെ യോനിയിലെ സ്വാഭാവിക പിഎച്ച് ബാലന്‍സിനെ തടസ്സപ്പെടുത്തുകയും നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ഇന്റിമേറ്റ് വാഷുകള്‍ ഉപയോഗിക്കാനാവില്ല എന്ന് കേള്‍ക്കുമ്ബോള്‍ ഉടനെ ചോദിയ്ക്കുന്നത് സോപ്പ് ഉപയോഗിക്കാമോ എന്നാണ്. കഴിവതും സോപ്പ് ഉപയോഗിയ്ക്കേണ്ടതില്ല എന്നതാണ് സത്യം. പകരം രാസവസ്തുക്കളുടെ അളവ് കുറഞ്ഞതും സുഗന്ധമില്ലാത്തതുമായ സോപ്പ് വേണം ഉപയോഗിക്കാന്‍.
സ്വകാര്യ ഭാഗങ്ങള്‍ ഏറ്റവും വൃത്തിയായി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. തണുത്ത വെള്ളത്തില്‍ കഴുകുന്നതും നല്ലതാണെങ്കിലും, ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുമ്ബോള്‍ മോശം ബാക്ടീരിയകളെ ഇതുവഴി ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍ ഇളം ചൂടുള്ള വെള്ളമേ ഉപയോഗിയ്ക്കേണ്ടതുളളൂ. പല സ്ത്രീകളും തെറ്റായ രീതിയിലാണ് സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കുന്നത്. യോനിയുടെ മുന്‍ ഭാഗത്ത് നിന്ന് പിന്നിലേയ്ക്ക് വേണം കഴുകാന്‍. അത് സോപ്പ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും. കാരണം പിന് ഭാഗത്ത് നിന്ന് മുന്നോട്ട് കൈകള്‍ ചലിയ്ക്കുന്ന രീതിയില്‍ വൃത്തിയാക്കുമ്ബോള്‍ മലദ്വാരത്തിന് സമീപമുള്ള രോഗകാരികളായ ബാക്ടീരിയകള്‍ യോനിയ്ക്കുള്ളില്‍ പ്രവേശിയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷനും പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.