യാത്ര & സാംസ്കാരികം
സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവന്!

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം.വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാല്‍ ആണ് വരന്. അതേസമയം ചടങ്ങില്‍ നാദിര്‍ഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബസമേതം എത്തുകയുണ്ടായി. ര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പമായിരുന്നു ദിലീപ് എത്തിയത്.ചടങ്ങില്‍ എല്ലാം, ക്യാമറക്കണ്ണുകള്‍ ദിലീപിനും കാവ്യക്കും മകള്‍ മീനാക്ഷിയുടെയും നേര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
ഇപ്പോള്‍ ദിലീപ് ഫാന്‍സ് ഏറ്റെടുത്തിരിക്കുന്നത് കാവ്യയുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്ന ദിലീപിന്റെ ചിത്രമാണ്. വിവാഹത്തോടെ അഭിനയത്തില്‍ സജീവം അല്ലാത്ത കാവ്യയെ ഇത്തരം ചടങ്ങുകളിലൂടെയാണ് ആരാധകര്‍ കാണുന്നത്. ദീലീപും കാവ്യ മാധവനും വിവാഹിതരായത് 2016 നവംബര്‍ 25നായിരുന്നു. ദിലീപ്-കാവ്യ വിവാഹ ജീവിതം 4ാമത്തെ വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇരുവരും പ്രണയത്തിലാണെന്നും മഞ്ജുവും ദിലീപും വേര്‍പിരിയാന്‍ കാരണം ഇതായിരുന്നുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഗോസിപ്പുകളെക്കുറിച്ച് ചോദിക്കുമ്ബോള്‍ ഇരുവരും പ്രതികരിക്കാറുണ്ടായിരുന്നില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് കാവ്യ മാധവന് ഉത്തരവാദിയല്ലെന്ന് ആയിരുന്നു ദിലീപ് പറയുന്നത്.