Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
16 കാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിന്‍ അറസ്റ്റില്‍

16 കാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിന്‍ അറസ്റ്റില്‍

തേജസ് 2 weeks ago

കാസര്‍കോട്: ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ സ്നേഹ മെര്‍ലിന്‍(25)അറസ്റ്റില്‍. കണ്ണൂര്‍ മയ്യില്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് മേല്‍പ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ളിനെ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെരിങ്ങോം പോലിസിന്റെ സഹായത്തോടെ മേല്‍പ്പറമ്പ് പോലിസ് പിടികൂടിയത്. സ്‌നേഹ മെര്‍ളിനെതിരേ നേരത്തെ മൂന്ന് പോക്‌സോ കേസുകള്‍ ഉണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടില്‍ എത്തിയായിരുന്നു പീഡനം. സ്‌നേഹ മെര്‍ലിന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

16 കാരിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ഇതിനിടെയാണ് കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മറ്റൊരു പോക്‌സോ കേസില്‍ ജയിലിലായ സ്‌നേഹയും ലഹരി വില്‍പ്പന കേസിലെ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലില്‍ നിന്നാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ജയിലില്‍ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിന്റെ പേരില്‍ സ്‌നേഹ ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്.

പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹയുടെ അതിക്രമം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ പോക്‌സോ കേസില്‍ ജയിലിലാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്നാലെ പെണ്‍കുട്ടിയെ നീലേശ്വരം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് അച്ഛന് പുറമേ സ്‌നേഹയും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി പറയുന്നത്. ജൂണ്‍ 13നാണ് സ്‌നേഹയ്‌ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ സ്‌നേഹ ഒളിവില്‍ പോവുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനില്‍ സ്‌നേഹയ്‌ക്കെതിരേ മൂന്നു പോക്‌സോ കേസുകളുണ്ട്.

സ്‌നേഹ മെര്‍ലിനെതിരേയുള്ള മൂന്ന് കേസുകളും തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2025 മാര്‍ച്ച്‌ 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തുവന്നത്. സ്വര്‍ണ ബ്രേസ്ലെറ്റ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി കുട്ടിയെ സ്വാധീനിച്ചാണ് പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഇരയായ പെണ്‍കുട്ടിയുടെ 15 വയസുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായി. തുടര്‍ന്ന് ആ കേസിലും തളിപ്പറമ്പ് പോലിസ് സ്‌നേഹ മെര്‍ലിനെ അറസ്റ്റ് ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News