Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2027-ല്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങള്‍

2027-ല്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങള്‍

തേജസ് 3 months ago

സൂറിച്ച്‌: ലോകകപ്പ് ഫുട്‌ബോളിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കെതിരെ നീക്കം ശക്തമാക്കി യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ യുവേഫ.

2027-ല്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി.

ലോകകപ്പ് മല്‍സരങ്ങളുടെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് വില്‍ക്കാനും അതിലൂടെ ലഭിക്കുന്ന തുക അംഗരാജ്യങ്ങള്‍ക്ക് വീതിച്ചുനല്‍കാനുമായിരുന്നു ഇന്‍ഫാന്റിനോ ലക്ഷ്യമിട്ടത്. എന്നാല്‍ 55 അംഗരാജ്യങ്ങളുള്ള യുവേഫയുടെയും മറ്റ് വന്‍കരകളിലെ ഫുട്‌ബോള്‍ അസോസിയേഷനുകളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്‍ഫാന്റിനോയ്ക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോയുടെ ഭരണ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ച്‌ യുവേഫയും പ്രമുഖ രാജ്യങ്ങളും രംഗത്തുവന്നത്.

പിന്തുണ പിന്‍വലിച്ച്‌ പ്രമുഖ രാജ്യങ്ങള്‍ ഇന്‍ഫാന്റിനോയുടെ നയങ്ങളില്‍ പ്രതിഷേധിച്ച്‌ യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണസമിതികള്‍ തുടരെത്തുടരെ പിന്തുണ പിന്‍വലിക്കുകയാണ്. ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിച്ച ആദ്യ രാജ്യമായി വെയില്‍സ് മാറി. ഫുട്‌ബോളിന്റെ സുതാര്യതയും നിലവാരവും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്‍ഫാന്‍രിനോ പരാജയപ്പെട്ടെന്ന് എഫ്.എ.ഡബ്ല്യു പ്രസ്താവനയില്‍ വ്യക്തമാക്കി. വെയില്‍സിന് പിന്നാലെ ഇംഗ്ലണ്ടും ഇന്‍ഫാന്റിനോയ്ക്ക് നല്‍കിയിരുന്ന പിന്തുണ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഫിന്‍ലാന്‍ഡ്, സെര്‍ബിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്‍ഫാന്റിനോ തുടരുന്നതിനെതിരാണ്.

തന്റെ പദവി നിലനിര്‍ത്താന്‍ ഇന്‍ഫാന്റിനോ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, യൂറോപ്യന്‍ ഫുട്‌ബോളിന്റെ വിശ്വാസം നഷ്ടമായതോയെ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുക എന്നത് ഇന്‍ഫാന്റിനോക്ക് എളുപ്പമാകില്ലെന്നാണ് കരുതുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News