Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ വീണ്ടും കോവിഡ്; ഷിഗെല്ല ബാധിതര്‍ അഞ്ചായി, ജാഗ്രത നിര്‍ദേശം

ആലപ്പുഴയില്‍ വീണ്ടും കോവിഡ്; ഷിഗെല്ല ബാധിതര്‍ അഞ്ചായി, ജാഗ്രത നിര്‍ദേശം

തേജസ് 1 week ago

ലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും കോവിഡ് റിപോര്‍ട്ട് ചെയ്തു. വള്ളികുന്നം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആറാട്ടുപുഴ പഞ്ചായത്തില്‍ ഒരു കുട്ടിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിതരുടെ എണ്ണം അഞ്ചായി. രോഗബാധിതനായ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഷിഗെല്ല വ്യാപനം കണക്കിലെടുത്ത് ആറാട്ടുപുഴ പഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് 15 ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. കോവിഡ് വായുവിലൂടെ വേഗത്തില്‍ പകരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. പനി, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍, പേശിവേദന, ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ മാത്രം ആലപ്പുഴയില്‍ 88 പേരാണ് വയറിളക്കത്തെ തുടര്‍ന്ന് ചികില്‍സ തേടിയത്. കഴിഞ്ഞ ദിവസം 133 പേര്‍ക്കായിരുന്നു വയറിളക്കം റിപോര്‍ട്ട് ചെയ്തത്. കൂടാതെ 164 പേര്‍ പനിക്കായും വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News