Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതില്‍ പ്രതിഷേധം

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതില്‍ പ്രതിഷേധം

തേജസ് 1 week ago

മ്പലപ്പുഴ: സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതില്‍ പ്രതിഷേധം.

ആഭ്യന്തരമന്ത്രിയുടെ സ്ഥിരം പൈലറ്റ് വാഹനത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പി കൃഷ് ലാലിനെയാണ് നിയമിച്ചത്. അമ്പലപ്പുഴ, നീര്‍ക്കുന്നം സ്വദേശിയായ ഇയാളുടെ കുടുംബാംഗങ്ങളും സജീവ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്.

ഇതിനെതിരേ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.കോണ്‍ഗ്രസ് നേതാവും തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വനിതാ അംഗത്തിന്റെ ബന്ധുവുമായ കൃഷ് ലാല്‍ നീര്‍ക്കുന്നം തേവരുനട ക്ഷേത്രമൈതാനിയില്‍ മുമ്പ് നടന്നിരുന്ന ആര്‍എസ്‌എസ് ശാഖയിലെ പരിശീലകനുമായിരുന്നു.

വിഷയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പുതിയ ഗ്രൂപ്പ് പോരിന് വഴിയൊരുക്കിയതോടെ വിവരം ആഭ്യന്തരമന്ത്രിയെ നേരിട്ടറിയിക്കാനാണ് തീരുമാനം.

മന്ത്രിയുടെ സ്ഥിരം പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികള്‍ക്കായി 17 പോലിസുകാരെ നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ലിസ്റ്റില്‍ ഒമ്പതാമനാണ് കൃഷ് ലാല്‍. നിലവില്‍ മലപ്പുറത്താണ് ജോലിചെയ്യുന്നത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍നിന്നുള്ള നിരവധി യുവാക്കള്‍ പൊലീസിലുണ്ടെന്നിരിക്കെ, അവരെയെല്ലാം തഴഞ്ഞ് കൃഷ്ലാലിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഇയാളെ ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News