Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്യനാട് സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു യുവാവ്

ആര്യനാട് സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു യുവാവ്

തേജസ് 6 hrs ago

തിരുവനന്തപുരം: ആര്യനാട് പോലിസ് സ്റ്റേഷനിലേക്ക് മദ്യപിച്ചെത്തിയ യുവാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ തലയ്ക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു.

സിഐ ദേവരാജനെ ഇരുമ്പ് കസേരയെടുത്ത് തലയ്ക്കടിച്ചത് കുളപ്പട സ്വദേശിയായ യദു കൃഷ്ണനാണ്. ഇരുപതിമൂന്നുകാരനായ അക്രമിയെ ആര്യനാട് പോലിസ് കസ്റ്റഡിയിലെടുത്തു.

പോലിസ് സ്റ്റേഷനിലെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് യദു കൃഷ്ണന്‍. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് എത്തിയ യദു കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകള്‍ കീറുകയും ചെയ്തു. പിന്നീട് പുറത്തേക്ക് ഇറങ്ങിയ യുവാവ് പോലിസ് ജീപ്പിന്റെ മിറര്‍ തകര്‍ത്തു.

അക്രമം തുടര്‍ന്ന യദു തൊട്ടടുത്തുള്ള ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. അവിടെ പ്രശ്‌നമുണ്ടാക്കുമെന്ന ധാരണയില്‍ സിഎയും സംഘവും ആശുപത്രിയിലെത്തുകയായിരുന്നു. ഈ സമയത്താണ് ഇരുമ്പ് കസേര എടുത്ത് യുവാവ് സിഐയുടെ തലയ്ക്ക് അടിക്കുന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിഐയെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇയാളെ നിയന്ത്രണത്തിലാക്കിയത്. യദു കൃഷ്ണന്‍ പോലിസ് കസ്റ്റഡിയില്‍ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News