ഐച്ചി നഗോയ: ഏഷ്യന്‍ പാരാ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എച്ച്‌എച്ച് വണ്ണിലാണ് ഇന്ത്യയുടെ നേട്ടം.
മോന അഗര്‍വാള്‍ സ്വര്‍ണം നേടിയപ്പോള്‍ അവനി ലേഖാര വെള്ളി സ്വന്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഷൂട്ടിങ് ഒരേ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും നേടുന്നത്. 250 പോയിന്റോടെയാണ് മോനയുടെ സ്വര്‍ണം. അവനി 249.6 പോയിന്റ് നേടി. വെങ്കലം ദക്ഷിണ കൊറിയയുടെ ലീ യുന്റിക്കാണ്. പാരിസ് പാരാലിമ്പിക്സില്‍ ഇതേ ഇനത്തില്‍ മോന വെങ്കലം നേടിയിരുന്നു. ഷൂട്ടിങ് ലോകകപ്പില്‍ മിക്സഡ് ടീം ഇനത്തില്‍ വെള്ളിയും നേടി.

