Dailyhunt
അസമില്‍ തുടര്‍ഭരണം ഉറപ്പിച്ച്‌ ബിജെപി; കോണ്‍ഗ്രസിന് 19 സീറ്റുകള്‍

അസമില്‍ തുടര്‍ഭരണം ഉറപ്പിച്ച്‌ ബിജെപി; കോണ്‍ഗ്രസിന് 19 സീറ്റുകള്‍

തേജസ് 1 week ago
അസമില്‍ തുടര്‍ഭരണം ഉറപ്പിച്ച്‌ ബിജെപി; കോണ്‍ഗ്രസിന് 19 സീറ്റുകള്‍

ന്യൂഡല്‍ഹി: അസമില്‍ തുടര്‍ഭരണം ഉറപ്പിച്ച്‌ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം.നിലവില്‍ 70 സീറ്റുകളില്‍ ജയം ഉറപ്പിച്ചു.

ബിജെപി 58 സീറ്റാണ് ഒറ്റയ്ക്ക് നേടിയത്. സഖ്യ കക്ഷികളായ ബോഡോ ഫ്രന്റ് ഏഴും അസം ഗണ പരിഷത്ത് അഞ്ചും സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജലുക്ബാരിയില്‍ നിന്ന് 87701വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. അതേസമയം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നാസിറ മണ്ഡലത്തില്‍ 47021 വോട്ടിന് പരാജയപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസ് മേധാവി ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ നിന്ന് പരാജയപ്പെട്ടു. ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമി ഗൗരവ് ഗൊഗോയിയേക്കാള്‍ 23182 വോട്ടുകള്‍ കൂടുതല്‍ നേടി. ഗൊഗോയ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണെങ്കിലും, ജോര്‍ഹട്ടിലെ സിറ്റിംഗ് എംഎല്‍എയാണ് ഗോസ്വാമി. എംപിയായിരുന്ന ഗൊഗോയിയുടെ ആദ്യ നിയമസഭാ മത്സരമായിരുന്നു ഇത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിലൊരാളായ അഖില്‍ ഗോഗോയ് സിബ്സാഗര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News