Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അസമിലും ഒഡീഷയിലും മിന്നല്‍ പ്രളയം; അസമില്‍ മഴക്കെടുതിയില്‍ മരണം 82 ആയി

അസമിലും ഒഡീഷയിലും മിന്നല്‍ പ്രളയം; അസമില്‍ മഴക്കെടുതിയില്‍ മരണം 82 ആയി

തേജസ് 3 weeks ago

ന്യൂഡല്‍ഹി: മിന്നല്‍ പ്രളയത്തില്‍ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസമില്‍ മഴക്കെടുതിയില്‍ മരണം 82ആയി.

ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ശിവസാഗര്‍, ഗോലാഘട്ട്, ജോര്‍ഹട്ട്, നാഗാവ്, ചരൈഡിയോ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

നിലവില്‍ 13,000 ത്തോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. പല പ്രദേശങ്ങളും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ട നിലയിലാണ്. നിരവധി വീടുകളും റോഡുകളും തകര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ് പല പ്രദേശവും. 15, 430 ഹെക്ടര്‍ കൃഷിയിടങ്ങളും മഴയില്‍ മുങ്ങി. കനത്ത മഴ പെയ്യുന്ന ജില്ലകളില്‍ നിരവധി വീടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു.പ്രളയ ബാധിത പ്രദേശങ്ങളില്‍ ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

അതേസമയം ഒഡീഷയില്‍ കനത്ത മഴയിലും പ്രളയത്തിലും അഞ്ച് പേര്‍ മരിച്ചു. ദക്ഷിണ പടിഞ്ഞാറന്‍ ഒഡീഷയില്‍ ചില ജില്ലകളില്‍ ശക്തമായ മഴപെയ്യുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവിടെ ഏഴ് ലക്ഷത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. സംസ്ഥാനത്ത് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

പലയിടത്തും വീടുകള്‍ തകര്‍ന്നുവീണു. ഗുജറാത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തരേന്ത്യയിലൊട്ടാകെ മഴക്കെടുതിയില്‍ നിരവധിപേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News