Dailyhunt
അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമില്ല

അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമില്ല

തേജസ് 5 years ago

മലപ്പുറം: ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ച്‌ തുടങ്ങിയതോടെ ചെക്ക് പോസ്റ്റുകളില്‍ അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലെന്നും നിലവില്‍ ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

സേവന സന്നദ്ധരായി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ജില്ലയില്‍ എവിടേയും സേവനം ലഭ്യമാക്കാന്‍ ഒരുക്കമാണെന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കലക്ടറേറ്റില്‍ നടന്ന കൊവിഡ് 19 അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.

രാജന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News