ന്യൂഡല്‍ഹി: ബാബരിമസ്ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍.
അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തന്‍ ടിന്നു യാദവിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കി.
കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചെയ്തു. സ്വര്‍ണ്ണ വ്യാപാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. അനുകല്പ് മിശ്ര 900 ഗ്രാം സ്വര്‍ണ്ണം നല്‍കിയതായും അത് സ്വര്‍ണ വ്യാപാരിയായ വിജയ് കൗശല്‍ ഉരുക്കി നല്‍കിയതായും വിവരം. പണം എണ്ണുന്നതിന്റെ ഉള്‍പ്പെടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന അനില്‍ മിശ്രയുടെ ശുപാര്‍ശ പ്രകാരമാണ് അറസ്റ്റിലായ ആറു പ്രതികള്‍ക്കും ക്ഷേത്രത്തില്‍ നിയമനം നല്‍കിയതെന്ന് എന്നാണ് വിവരം.
ക്ഷേത്രത്തിലെ കാണിക്കപ്പണത്തില്‍ നിന്ന് പ്രതിദിനം 6 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെ പ്രതികള്‍ തട്ടിയെടുത്തിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണക്കാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ മനഃപൂര്‍വ്വം മറച്ചുവെച്ചും, പണം പോക്കറ്റുകളിലും സോക്‌സുകളിലും ഒളിപ്പിച്ചുമാണ് പ്രതികള്‍ കടത്തിയിരുന്നത്. ക്ഷേത്രത്തിലെ ശുചിമുറികളില്‍ പണം താല്‍ക്കാലികമായി സൂക്ഷിച്ച ശേഷം ചെറിയ തവണകളായി ഇവര്‍ പുറത്തെത്തിക്കുകയായിരുന്നു.
കാണിക്കപ്പെട്ടികളില്‍ നിന്നുള്ള പണം എണ്ണാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ടആക) ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരും ട്രസ്റ്റ് പ്രതിനിധികളും ഉള്‍പ്പെടെയുള്ളവരാണ് ഇതില്‍ പങ്കാളികളായത്.

