Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബൈക്ക് തടഞ്ഞ് ലക്ഷങ്ങളുടെ കവര്‍ച്ച: സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതിയായ ആര്‍എസ്‌എസ്സുകാരന്‍ അറസ്റ്റില്‍

ബൈക്ക് തടഞ്ഞ് ലക്ഷങ്ങളുടെ കവര്‍ച്ച: സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതിയായ ആര്‍എസ്‌എസ്സുകാരന്‍ അറസ്റ്റില്‍

നാദാപുരം: എടച്ചേരി ആലിശേരി പള്ളിക്ക് സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ഒന്‍പത് ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ പോലിസ് പിടികൂടി.

കണ്ണൂര്‍ കണ്ണവം സ്വദേശി ചന്ദ്രഗംഗയില്‍ അശ്വിന്‍(29)ആണ് എടച്ചേരി പോലിസിന്റെ പിടിയിലായത്. കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സ്വലാഹുദ്ദീന്‍ വധക്കേസിലെ പ്രതിയാണ് പിടിയിലായ അശ്വിനെന്ന് പോലിസ് വ്യക്തമാക്കി.

ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര നടക്കുതാഴെ സ്വദേശി കൊയിലോത്ത് താഴെകുനി ഇബ്രാഹിമിനെ കാറിലെത്തിയ സംഘം ആലിശേരി പുത്തന്‍ പള്ളിക്ക് സമീപം ആക്രമിക്കുകയായിരുന്നു. എടച്ചേരിയില്‍നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഇബ്രാഹിമിനെ സംഘം തടഞ്ഞു നിര്‍ത്തുകയും ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയുമായിരുന്നു. പണം കൈക്കലാക്കിയ ശേഷം ഇബ്രാഹിമിനെ പ്രതികള്‍ വഴിയില്‍ തള്ളി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ എടച്ചേരി പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി ഇനി പിടിയിലാവാനുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News