ലബ്‌നാൻ : ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടർന്ന് ലബ്‌നാൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ ഭാഗത്ത് ഒരു കെട്ടിടം തകർന്നു.
ചിയാ പ്രദേശത്ത് നടന്ന ആക്രമണം വൻ നാശനഷ്ടങ്ങള്‍ വരുത്തി.
സംഭവത്തില്‍ നിരവധി പേർ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് വിവരം. മരണമോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

