തെഹ്‌റാന്‍: ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ആക്രമിക്കേണ്ട സൈനിക ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കി ഇറാന്‍. തിരിച്ചടിക്ക് ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഇറാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇറാന്‍ സായുധസേനാ ഉപമേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിയോമര്‍സ് ഹൈദരിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമുണ്ടായാല്‍ ശത്രുവിന് കനത്ത ആഘാതമുണ്ടാക്കുന്ന തരത്തിലായിരിക്കും ഇറാന്റെ സൈനിക തിരിച്ചടിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പുതുക്കിയ ലക്ഷ്യപ്പട്ടിക കരസേനയുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെയും കമാന്‍ഡര്‍മാര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഹൈദരി പറഞ്ഞു.
ഏത് ഭീഷണിയുണ്ടായാലും ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ഉടനടി ഫലപ്രദമായ തിരിച്ചടി നല്‍കണമെന്ന മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയത്.

