കണ്ണൂര്‍: ചലച്ചിത്ര നടന്‍ പയ്യന്നൂരിനു സമീപം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷം ധരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരില്‍ വച്ചായിരുന്നു അന്ത്യം. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ്.
ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി.
Film actor Unnikrishnan Namboothiri has passed away

