Dailyhunt
ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

തേജസ് 4 years ago

പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയില്‍ വെച്ചാണ് പോലിസ് പിടികൂടിയത്.

15 കഷണങ്ങളാക്കിയാണ് ചന്ദനമുട്ടികള്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്.

മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പോലിസിന്റെ പിടിയിലായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറി. മണ്ണാര്‍ക്കാട് എസ്‌ഐ കെആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News