Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍ഡിഎഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു; അനര്‍ഹമായ ഒരു പരാജയമെന്ന് എം സ്വരാജ്

എല്‍ഡിഎഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു; അനര്‍ഹമായ ഒരു പരാജയമെന്ന് എം സ്വരാജ്

തേജസ് 3 weeks ago

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്.

എല്‍ഡിഎഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നുവെന്നും അനര്‍ഹമായ ഒരു പരാജയമെന്ന് ഉണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

അനര്‍ഹമായ ഒരു പരാജയം.

കനത്ത പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി. എല്‍ ഡി എഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു. എല്‍ ഡി എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇത് അനര്‍ഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.

'രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ 'എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം .പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം .എന്നാല്‍ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകള്‍ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങള്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.

യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവും .തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇങ്ങനെ അനര്‍ഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.കനത്ത പരാജയങ്ങളുടെ ഇരുട്ടില്‍ നിന്നും മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ട് .തുടര്‍ന്നും നാടിനും ജനങ്ങള്‍ക്കുമായി ഉറച്ചു നില്‍ക്കും. പോരാടും.തോല്‍വിയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കും.

ആയിരം ശരികള്‍ക്കിടയില്‍ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.തീര്‍ച്ച.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News