Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംഡിഎംഎ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ 22വരെ പോലിസ് കസ്റ്റഡിയില്‍

എംഡിഎംഎ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ 22വരെ പോലിസ് കസ്റ്റഡിയില്‍

തേജസ് 3 days ago

കാസര്‍കോട്: എംഡിഎംഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.

ആഗസ്റ്റ് 22 വരെ പ്രതികള്‍ പോലിസ് കസ്റ്റഡിയില്‍ തുടരും. കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പ്രതികള്‍ക്കായി ഹാജരായത്.

പെരുമ്പാവൂര്‍ സ്വദേശികളായ കെ എച്ച്‌ മുഹമ്മദ് ഹുസൈന്‍, പി എ അബ്ദുള്‍ സലാം, പി എ അബ്ബാസ്, സൈനുലാബിദീന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികള്‍ക്കായി ഹാജരായത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതികളായ എംഡിഎംഎ കേസില്‍ 11ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പോലിസ് കടക്കുന്നത്.

അതേസമയം, കേസില്‍ ദുരൂഹതയുണ്ടെന്ന് പ്രതികള്‍ അറിയിച്ചു. തങ്ങളെ പെടുത്തിയതാണെന്ന് അബ്ദുല്‍ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News