Dailyhunt
എറണാകുളത്ത് വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളത്ത് വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളികളെ കാണാതായി

തേജസ് 5 years ago

കൊച്ചി: വള്ളം മറിഞ്ഞ് മുന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്ബലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്.

രണ്ട് വഞ്ചികളിലായി നാലുപേരാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ പോലിസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News