Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗസയില്‍ ആവശ്യത്തിന് മാനുഷിക സഹായങ്ങള്‍ ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ

ഗസയില്‍ ആവശ്യത്തിന് മാനുഷിക സഹായങ്ങള്‍ ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ

തേജസ് 9 hrs ago

സ സിറ്റി: ഇസ്രായേല്‍ വംശഹത്യ യുദ്ധവും ഉപരോധവും തുടരുന്ന ഗസയില്‍ ആവശ്യത്തിന് മാനുഷിക സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ.

ധനസഹായം വെട്ടിക്കുറയ്ക്കുന്നതും യുഎന്‍ പങ്കാളികള്‍ക്ക് അവ നികത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം ഗസ മുനമ്പിലേക്ക് എത്തുന്ന നിര്‍ണായക സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, ദെയ്ര്‍ എല്‍-ബലാഹിനടുത്തുള്ള ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രണ്ട് യുഎന്‍ സ്‌കൂളുകളെയും യുഎന്‍ പിന്തുണയുള്ള ഒരു ബേക്കറിയും തകര്‍ത്തു. വ്യോമാക്രമണത്തില്‍ 100 കുടുംബങ്ങള്‍ക്ക് വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടു. സാധാരണക്കാര്‍ക്ക് അവരുടെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കും മാനുഷിക സൗകര്യങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് ഡുജാറിക് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News