Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസില്‍ തീപിടിത്തം

ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസില്‍ തീപിടിത്തം

തേജസ് 6 days ago

ഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസില്‍ തീപിടിത്തം.

കളി കഴിഞ്ഞ് ഹോട്ടലിലേക്കു പോകുന്നതിനിടെയാണ് ടീം ബസില്‍ തീപിടിത്തമുണ്ടായത്. താരങ്ങളും സ്റ്റാഫുകളും ഉടന്‍ തന്നെ ബസില്‍നിന്ന് ഇറങ്ങി. കുറച്ചുനേരം റോഡില്‍ കാത്തുനിന്ന താരങ്ങളെ മറ്റൊരു ബസ് എത്തിച്ചാണ് ഹോട്ടലിലേക്കു മാറ്റിയത്. ആര്‍ക്കും പരുക്കില്ലെന്നാണു വിവരം. സംഭവം നടക്കുമ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം ബസില്‍ ഉണ്ടായിരുന്നു. കൃത്യസമയത്ത് ഇവരെയെല്ലാം മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

ഫൈനല്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റു വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലെത്തി. 42 പന്തുകള്‍ നേരിട്ട് 75 റണ്‍സെടുത്തു പുറത്താകാതെനിന്ന സൂപ്പര്‍ താരം വിരാട് കോഹ് ലിയാണ് ആര്‍സിബിയെ അനായാസ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിനായി 37 പന്തുകളില്‍നിന്ന് 50 റണ്‍സടിച്ച വാഷിങ്ടന്‍ സുന്ദര്‍ മാത്രമാണു തിളങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News