Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം

തേജസ് 48 mins ago
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം.

ഡല്‍ഹിയില്‍ പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്‌ഐആര്‍ ഫോറത്തിന്റെ ഭാഗമായി ജനകീയ മാര്‍ച്ചാണ് ഇന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, വിദ്യാര്‍ഥി നേതാക്കളായ ഐഷി ഘോഷ്, നേഹ ബോറ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍ തുടങ്ങിയ പൗര പ്രമുഖരാകും മാര്‍ച്ചിന് നേതൃത്വം നല്‍കുക.

ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുത്തേക്കില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കമുള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും മാര്‍ച്ച്‌ നയിക്കാന്‍ എത്തിച്ചേരുമെന്നാണ് വിവരം. കൂടാതെ മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം മാര്‍ച്ചിന് ഡല്‍ഹി പോലിസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മാര്‍ച്ചിനെ നേരിടാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനാകും ഡല്‍ഹി പോലിസിന്റെ തീരുമാനം. മാര്‍ച്ചിലേക്ക് ഇന്‍ഡ്യ സഖ്യത്തെ ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഉച്ചയ്ക്ക് കൊണാട്ട് പ്ലേസില്‍ എത്തും മുന്‍പ് തന്നെ മാര്‍ച്ച്‌ തടയാനാകും പോലിസ് തീരുമാനം.

പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം, സിജെപി നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി പോലിസ്.

കര്‍ശന ജാമ്യ വ്യവസ്ഥയില്‍ ജയില്‍ മോചിതരായ സിജെപി നേതാക്കള്‍ ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ജന്തര്‍മന്ദറിലെ പ്രതിഷേധത്തില്‍ ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അശുതോഷ് റാങ്കെയും സൗരവ് ദാസും മോചിതരായത്.

സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുന്നോട്ടുവെച്ചത് കര്‍ശന ഉപാധികള്‍ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കള്‍ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകര്‍ക്കില്ലെന്നും ഇരുവരും ഉറപ്പ് നല്‍കി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് കേരളത്തിലും വലിയ സമരമാണ് സംഘടിപ്പിക്കപ്പെടുന്നത്. ഉച്ചയോടെ ലോക്ഭവനിലേക്ക് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത മാര്‍ച്ച്‌ സംഘടിപ്പിക്കും. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, കെഎസ്സി(എം), എസ്‌എസ്‌എഐ, എഐഡിഎസ്‌ഒ തുടങ്ങിയ ഇടത് വിദ്യാര്‍ഥി സംഘടനകാളാണ് മാര്‍ച്ച്‌ നടത്തുന്നത്. മാര്‍ച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജന്‍, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി, എസ്യുസിഐ സെക്രട്ടറി ജെയ്സണ്‍ ജോസഫ് തുങ്ങിയവരും പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കാളികളാകും. വലിയ വിദ്യാര്‍ഥി പങ്കാളിത്തമാണ് തലസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News