ഹോര്‍മുസ് കടലിടുക്കില്‍ ദക്ഷിണ കൊറിയന്‍ കപ്പലില്‍ സ്‌ഫോടനം. ഇതേ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
ബള്‍ക്ക് കാരിയറിന്റെ എഞ്ചിന്‍ മുറിയില്‍ തീപിടുത്തമുണ്ടായതായും കാരണം അന്വേഷിച്ചുവരികയാണെന്നും ദക്ഷിണ കൊറിയന്‍ ഷിപ്പര്‍ എച്ച്‌എംഎമ്മിന്റെ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതായി ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന സമയത്ത് കപ്പലില്‍ 18 വിദേശ പൗരന്മാരും ആറ് ദക്ഷിണ കൊറിയക്കാരും ഉള്‍പ്പെടെ 24 ജീവനക്കാരുണ്ടായിരുന്നു.
ഹോര്‍മുസില്‍ യുഎസ് സുരക്ഷ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കപ്പലുകള്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ഹോര്‍മുസിലേക്ക് പ്രവേശിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന്റെ യുദ്ധ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. അബൂദബിയുടെ എണ്ണ കപ്പലും ഹോര്‍മുസില്‍ തടഞ്ഞിരുന്നു.

