Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടിമിന്നലില്‍ സര്‍വര്‍ തകരാറിലായി; കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

ഇടിമിന്നലില്‍ സര്‍വര്‍ തകരാറിലായി; കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

തേജസ് 13 hrs ago

തേഞ്ഞിപ്പാലം: ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് സര്‍വറിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു.

നിലവില്‍ സര്‍വകലാശാലയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് ഔദ്ദ്യോഗികമായി അറിയിക്കുന്നതാണ്.

നാളെ നടക്കാനിരിക്കുന്ന ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈ വോസി പരീക്ഷകള്‍ ഉണ്ടായിരിക്കുന്നതല്ല. ഇവ മുന്‍കൂട്ടി നിശ്ചിയിച്ചസമയപ്രകാരം തന്നെ കൃത്യമായി നടക്കും . കൂടാതെ മറ്റ് ദിവസങ്ങളിലെ പരീക്ഷകളും യാതൊരു മാറ്റുവുമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടായിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News