Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയുടേത് സ്വാംശീകരണത്തിന്റെ സംസ്കാരം: കെ പി രാമനുണ്ണി

ഇന്ത്യയുടേത് സ്വാംശീകരണത്തിന്റെ സംസ്കാരം: കെ പി രാമനുണ്ണി

തേജസ് 4 years ago

പെരിന്തല്‍മണ്ണ: ഭിന്നമായ സംസ്ക്കാരങ്ങള്‍ ഒഴുകിപ്പരന്ന് ഒന്നായതാണ് ഭാരതത്തിന്റെ പൈതൃകമെന്നും സ്വാംശീകരണത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും പാരമ്ബര്യമാണ് നമ്മുടേതെന്നും എഴുത്തുകാരന്‍ കെ പി രാമനുണ്ണി പ്രസ്താവിച്ചു.

സ്നേഹത്തിന്റെ പ്രവാചക പാഠങ്ങള്‍ എന്ന വിഷയത്തില്‍ മുസ്ലിം കോ-ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച സുഹൃദ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകന്‍ വിഭാവനം ചെയ്ത മദീന സമൂഹത്തിന്റെ കൊച്ചു പതിപ്പാണ് ബഹുസ്വര കേരളമെന്നും നബി ജീവിതത്തിന്റെ ഓരോ മുഹൂര്‍ത്തവും മാനവ സമൂഹത്തിനുള്ള ഓരോ സന്ദേശമാണെന്നും വിദ്വേഷം വളര്‍ന്നു വന്ന രാജ്യങ്ങളെല്ലാം നശിച്ചു പോയ അനുഭവമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബഹുസ്വരതയുടെ വര്‍ണാഭമായ സൗന്ദര്യമാണ് സര്‍വമത സ്നേഹത്തിലൂടെ സാജാതമാകേണ്ടതെന്ന് ഫാ.ഫ്രെഡിന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ലോകം അഭിമൂഖീകരിക്കുന്ന പ്രതിസന്ധികളെ അതിജയിക്കാന്‍ പ്രവാചക ജീവിതത്തെ സംബന്ധിച സമഗ്രമായ പഠനമാണ് നടക്കേണ്ടതെന്നും ചരിത്ര രചനയുടെ വൈകല്യങ്ങളാണ് കലുഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതെന്നും അബ്ദുല്‍ ഹക്കീം നദ്‌വി പറഞ്ഞു.

സ്നേഹം കാരുണ്യം ദയ എന്നിവയുടെ മഹനീയ മാതൃകയാണ് നബി ജീവിതമെന്നും വിശ്വ സമാധാന പദ്ധതിയായിട്ടാണ് മതത്തെ പ്രവാചകന്‍ അവതരിപ്പിച്ചതെന്നും അബ്ദുല്‍ ഹമീദ് പറപ്പൂര്‍ അഭിപ്രായപ്പെട്ടു. ഡോ. രാംദാസ് സ്നേഹ ഭാഷണം നിര്‍വഹിച്ചു. ഉസ്മാന്‍ താമരത്ത് ചര്‍ച്ച സംഗ്രഹിച്ചു കൊണ്ട് പ്രസംഗിച്ചു.

അബൂബക്കര്‍ വളപുരം , എ കെ നാസര്‍ അഡ്വ. എസ് അബ്ദുസ്സലാം, ശമീര്‍ ഫൈസി ഒടമല, പി ബഷീര്‍, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഷക്കീര്‍ ആലിക്കല്‍, ബഷീര്‍ പാറല്‍,എന്നിവര്‍ നേതൃത്വം നല്‍കി. പച്ചീരി ഫാറൂഖ് സ്വാഗതവും എന്‍ ടി സി മജീദ് നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News