Dailyhunt
ഇറാന് ആയുധം നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50% നികുതി ഭീഷണിയുമായി ട്രംപ്

ഇറാന് ആയുധം നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50% നികുതി ഭീഷണിയുമായി ട്രംപ്

തേജസ് 1 week ago

റാനെ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

സോഷ്യല്‍ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലില്‍ ആയിരുന്നു ട്രംപിന്റെ ഭീഷണി.

'ഇറാനെ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉടൻ തന്നെ 50% ടാരിഫ് (നികുതി) ഏർപ്പെടുത്തും. ഇതിന് യാതൊരു ഒഴിവുകളും ഉണ്ടായിരിക്കില്ല' എന്നായിരുന്നു ഭീഷണി.

അതേസമയം, അമേരിക്കയും ഇറാനും ദീർഘകാല സമാധാന കരാറിലേക്കുള്ള വഴിയില്‍ മുന്നേറുകയാണെന്ന സൂചനകളും ട്രംപ് നല്‍കിയിരുന്നു. എന്നാല്‍, ഇറാന്റെ കൂട്ടാളികള്‍ക്കും പങ്കാളികള്‍ക്കും ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയത് ശ്രദ്ധേയമാണ്.

ഈ നീക്കം ആഗോള വ്യാപാരബന്ധങ്ങളില്‍ വലിയ പ്രതികൂല സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News