വാഷിങ്ടണ്‍: പ്രാദേശിക സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ഇറാന്‍, ഇറാഖ്, ലബ്‌നാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ ഏജന്‍സി വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓഗസ്റ്റ് 31 വരെ ഈ ഉപദേശം പ്രാബല്യത്തില്‍ തുടരുമെന്ന്, പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതേസമയം, ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചര്‍ച്ചകള്‍ സമയം പാഴാക്കല്‍ മാത്രമാണെന്ന് ട്രംപ് പറഞ്ഞു. അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനികള്‍ ''കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്'' എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനില്‍ നിന്നുള്ള ''വളരെ അപകടകാരികളായ ആളുകള്‍ക്ക്'' നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി.

