Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന

ഇറാനെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന

തേജസ് 4 days ago

ന്യൂഡല്‍ഹി: ഇറാനില്‍ അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങളുടെ ആഘാതം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ പ്രതിഫലിച്ചു.

ഇന്നത്തെ വ്യാപാരത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം ഒരു ശതമാനം ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 78 സെന്റ് അഥവാ ഒരു ശതമാനം ഉയര്‍ന്ന് 78.80 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ 74 സെന്റ് അഥവാ 1.01% ഉയര്‍ന്ന് 74.26 ഡോളറിലെത്തി.

സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ഹോര്‍മുസ് കടലിടുക്കിലെ എണ്ണ, വാതക വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുതിച്ചുചാട്ടത്തിന് കാരണമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News