Dailyhunt
ഇറാനെതിരെയോ സൗഹൃദരാജ്യങ്ങള്‍ക്കെതിരെയോ അമേരിക്കയോ ഇസ്രായേലോ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം പ്രതീക്ഷിക്കണം: പുടിന്‍

ഇറാനെതിരെയോ സൗഹൃദരാജ്യങ്ങള്‍ക്കെതിരെയോ അമേരിക്കയോ ഇസ്രായേലോ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം പ്രതീക്ഷിക്കണം: പുടിന്‍

തേജസ് 2 weeks ago

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ 90മിനിറ്റ് ഫോണ്‍ സംഭാഷണം നടത്തി.

ക്രെംലിന്‍ വക്താവ് യുറി ഉഷാകോവ് ആണ് വിവരം പുറത്തുവിട്ടത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിന്‍ സ്വാഗതം ചെയ്തു. ഇത് മുന്നോട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

അതേസമയം തന്നെ ഇറാനെതിരെയോ സൗഹൃദരാജ്യങ്ങള്‍ക്കെതിരെയോ അമേരിക്കയോ ഇസ്രായേലോ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം പ്രതീക്ഷിച്ചുകൊള്ളണമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ടും ഉക്രെയിന്‍ സാഹചര്യവും ഇരുനേതാക്കളുടേയും ചര്‍ച്ചയില്‍ വന്നു. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനായി ഏത് തരത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News