Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇറാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

തേജസ് 1 week ago

തെഹ്‌റാന്‍: യുഎസ് ആക്രമണത്തില്‍ ഇറാനിലെ അഹ് വാസാനില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അഹ് വാസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന യുഎസ് ആക്രമണത്തെക്കുറിച്ച്‌ നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.

കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇസ്രായേല്‍-യുഎസ് ഭരണകൂടം അതിരാവിലെ അഹ്വാസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലം ലക്ഷ്യമിട്ടു' എന്ന് ഖുസെസ്ഥാനിലെ സുരക്ഷാ, നിയമ നിര്‍വ്വഹണ ഡെപ്യൂട്ടി ഗവര്‍ണര്‍ വലിയൊല്ല ഹയാതി ഐആര്‍എന്‍എയോട് പറഞ്ഞു. 'രക്ഷാപ്രവര്‍ത്തനങ്ങളും മെഡിക്കല്‍ പ്രവര്‍ത്തനങ്ങളും നിലവില്‍ പുരോഗമിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News