Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇസ്രായേല്‍ സൈന്യം ആശുപത്രിയിലേക്കുള്ള അടിയന്തര യാത്ര തടഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

ഇസ്രായേല്‍ സൈന്യം ആശുപത്രിയിലേക്കുള്ള അടിയന്തര യാത്ര തടഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

തേജസ് 2 weeks ago

വെസ്റ്റ് ബാങ്ക്: ഗസയിലും വെസ്റ്റ് ബാങ്കിലും അതിക്രമം തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം. അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക ചെക്ക് പോയിന്റില്‍ ഇസ്രായേല്‍ സൈന്യം ആശുപത്രിയിലെത്താനുള്ള കുടുംബത്തിന്റെ അടിയന്തര ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ഫലസ്തീന്‍ ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള കുരുന്ന് കുഞ്ഞ് അഹമ്മദ് മറൂഫ് സെയ്ദ് ആണ് മരിച്ചത്.

കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ വംശഹത്യ യുദ്ധം ആസൂത്രണം ചെയ്‌തെന്ന വിമര്‍ശനം ഉയരുന്നതിനിടേയാണ് ഈ സംഭവം. ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News