Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇസ്രായേല്‍ വംശഹത്യ യുദ്ധം: ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74,498 ആയി

ഇസ്രായേല്‍ വംശഹത്യ യുദ്ധം: ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74,498 ആയി

തേജസ് 20 hrs ago

ഗസ സിറ്റി: വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തുടരുന്ന ഇസ്രായേല്‍ വംശഹത്യ യുദ്ധത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 74,498 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യപരമായ യുദ്ധത്തില്‍ കുറഞ്ഞത് 74,498 പേര്‍ കൊല്ലപ്പെടുകയും 175,616 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2024 ഒക്ടോബറിലെ 'വെടിനിര്‍ത്തല്‍' കരാറിന് ശേഷം, ഇസ്രായേല്‍ 1,538 ഫലസ്തീനികളെ കൊല്ലുകയും 5,498 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News