Dailyhunt
ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ വിമാനം

ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ വിമാനം

തേജസ് 3 weeks ago

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും മെയ് 31 വരെ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ന്യൂഡല്‍ഹി-തെല്‍ അവീവ് റൂട്ടിലെ വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. നിലവില്‍ എല്‍ അല്‍, ഇസ്രാഎയര്‍, അര്‍കിയ, എയര്‍ ഹൈഫ തുടങ്ങിയ ഇസ്രായേലി വിമാനക്കമ്പനികള്‍മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നത്.

നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രായേലില്‍ ഏകദേശം 40,000ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇതോടെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇസ്രായേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇസ്രായേലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News